നല്ല മൊരിഞ്ഞ പൊറോട്ടയ്ക്ക്, ക്രിസ്പി ആയിട്ടുള്ള ദോശയ്ക്ക് , പതുപതുത്ത അപ്പത്തിന് എരുവും പുളിയും മധുരവും അല്ലാതെ, വേറെ ചില കഥകള്‍ കൂടി പറയാനുണ്ടാകും. വിശപ്പ് മാറ്റുന്നതിന് അപ്പുറം ഭക്ഷണം ഓര്‍മ്മകളാണ്. സന്തോഷങ്ങളും അനുഭവങ്ങളും കൂടിയാണ്. അത്തരം കഥകളാണ് ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും ചാറ്റ് മസാലയിലൂടെ പങ്കുവയ്ക്കുന്നത്. പ്രൊഡ്യൂസര്‍: RJ Achoo
Latest episodes
-
20 min
നാടൻ ഇലക്കറികളും ആരോഗ്യ ഗുണങ്ങളും| Leafy Vegetables | Chat Masala
ചീര മുതൽ പത്തില വരെ മലയാളിയുടെ അടുക്കളയിൽ നിന്ന് പതിയെ മറയുന്ന ഇലക്കറികളുടെ രുചിയും നാട്ടറിവുകളും തേടി അഖിൽ ശിവാനന്ദും ഷിനോയിയും.ശബ്ദമിശ്രണം : പ്രണവ് പി എസ് നിർമ്മാണം : ആർ ജെ അച്ചൂ
-
17 min
ചൂടിന് ഒരു തണുത്ത മറുപടി! | Cool Drinks | Chat Masala | Podcast
Importance of staying hydrated during hot summer days, Infusing water with cucumber, mint, and lemon for flavor, Traditional Kerala buttermilk (morru/saambaram) as a natural coolan…
-
18 min
ഫിൽറ്റർ കോഫിയിലെ 80:20 മുതൽ ട്രെയിനിലെ ചായ വരെ | Tea or Coffee | Chat Masala | Podcast
ചായയാണോ കാപ്പിയാണോ? ☕️രാവിലെ എഴുന്നേറ്റാൽ ആദ്യം കട്ടൻ കാപ്പി വേണമെന്ന് പറയുന്നവർ… ബ്രേക്ക്‌ഫാസ്റ്റിനൊപ്പം ചായ ഇല്ലെങ്കിൽ ദിവസം പൂർത്തിയാകില്ലെന്ന് പറയുന്നവർ… ടേസ്റ്റ് ഓരോരുത്തർക്കു…
-
14 min
സദ്യയുടെ വിഭവങ്ങൾ ബാക്കിയായാൽ ... Waste അല്ല, Taste ആക്കാം! | Left Overs | Chat Masala | Podcast
ഓണസദ്യ കഴിഞ്ഞു… ഫ്രിഡ്ജിൽ കറികൾ നിറഞ്ഞു… ഇനി എന്ത് ചെയ്യും? കളയുന്നതിന് മുമ്പ് ഒന്ന് ചിന്തിച്ചാലോ — ബാക്കിയാകുന്ന ഭക്ഷണത്തിന് ഒരു പുതിയ രൂപം കൊടുക്കാൻ പറ്റിയാലോ?സദ്യയിലെ ബാക്കിയാകു…
-
19 min
45 മിനിറ്റിൽ 5 ഫുൾ ബിരിയാണി കഴിക്കാമോ ? റെക്കോർഡിടാം | Chat Masala |Podcast
ഭക്ഷണം കഴിക്കുക എന്നത് വിശപ്പ് മാറ്റാനുള്ള ഒരു കാര്യം മാത്രമല്ല… ചിലർക്ക് അത് ഒരു വികാരമാണ്, ചിലർക്ക് ഒരു ശീലമാണ്, മറ്റുചിലർക്ക് ഒരു ആഘോഷം തന്നെയാണ്!Chat Masala with Akhil Sivanand…
-
21 min
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ -അനുഭവങ്ങൾ | Chat Masala Season 2-Episode 1 | Podcast
വണ്ണം കുറയ്ക്കാൻ എത്രയോ വഴികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. പക്ഷേ ശരിക്കും ഫലം തരുന്നത് എന്താണ്?ഈ എപ്പിസോഡിൽ അഖിൽ ശിവാനന്ദും ഷിനോയിയും സംസാരിക്കുന്നത് ഡയറ്റുകളെക്കുറിച്ചല്ല, ജീവിതശൈലി മ…
-
25 min
മഴ, കഞ്ഞി, ഉണക്കമീന്‍ കൊണ്ടാട്ടം,വറ്റല്‍; ആഹാ അന്തസ്സ് | Chat Masala - Kondattam | Podcast
മാങ്ങാ,ചക്ക, പയര്‍,വെണ്ടയ്ക്ക, പാവയ്ക്ക, മീന്, ഇറച്ചി, തുടങ്ങി ചോറ് വരെ കയ്യില്‍ കിട്ടുന്നതെല്ലാം വേനല്‍ക്കാലത്ത് ഉണക്കിസൂക്ഷിക്കുന്ന ശീലം മലയാളിക്കുണ്ട്. വറ്റലുകളായും കൊണ്ടാട്ടങ്ങ…
-
23 min
പച്ചവെള്ളമോ, കഞ്ഞിവെള്ളമോ ! ദാഹം മാറ്റാൻ ഏറ്റവും നല്ലതേത് ? | Podcast
വേനല്‍ ആണ്, നല്ല കത്തുന്ന വേനല്‍, ഒപ്പം കൊടും ചൂടും. എന്തൊക്കെ കുടിച്ചാല്‍ ദാഹം മാറ്റാം എന്ന ഗവേഷണത്തിലാണ് മലയാളികള്‍, മോരുംവെള്ളം മുതല്‍ സര്‍ബത്തും ജ്യൂസും പല വിധം മൊയ്‌റ്റോസും മല…
-
30 min
നാവില്‍ കൊതിയൂറും റംസാന്‍ രുചി വിശേഷങ്ങള്‍ | Ramadan Tastes
വിണ്ടുമൊരു റംസാന്‍ മാസം എത്തിയിരിക്കുന്നു. വിശ്വാസത്തിന്റേയും വ്രതശുദ്ധിയുടേയും നാളുകള്‍. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒപ്പം രുചികളുടെയും ആഘോഷമാണ് ഓരോ വര്‍ഷത്തേയും ചെറിയപെ…
-
28 min
കല്യാണവീട്ടിലെ രുചിയോര്‍മ്മകള്‍| Marriage Food Memories|
കല്യാണ ചെക്കനും പെണ്ണും കഴിഞ്ഞാല്‍ പിന്നെ കല്യാണ വീട്ടിലെ പ്രധാന ആകര്‍ഷണ ഘടകം അവിടുത്തെ ഫുഡാണ്. കല്യാണത്തലേന്ന് വിളമ്പുന്ന കായത്തോട് ഉപ്പേരിയാണെങ്കില്‍പ്പോലും അതിന് പോലും അസാധ്യ രു…
-
23 min
ചക്കപ്പുഴുക്കും ചക്കവരട്ടിയതും ചക്കയപ്പവും; രുചിയുടെ മായികലോകം തീര്‍ക്കുന്ന ചക്ക രുചികള്‍|Jack fruit Dishes|
മലയാളികളുടെ മനസ്സിലും തീന്‍ മേശയിലും ചക്കയ്ക്കുള്ളത്ര സ്വീകാര്യത മറ്റ് പഴങ്ങള്‍ക്കുണ്ടോ എന്ന് തന്നെ സംശയമാണ്.പുഴുക്കായും കുമ്പിളപ്പമായും,ചിപ്‌സായും ചക്കവരട്ടിയായുമൊക്കെ രുചിയുടെ പഞ…
-
29 min
ദോശനുറുക്ക്, വര്‍ക്കി, പഴംപൊരി: കൊതിയൂറും നാലുമണിപ്പലഹാരങ്ങള്‍| Tea Time Snacks|
സ്‌കൂള്‍ വിട്ട് കഴിഞ്ഞാല്‍ പിന്നെ വീട്ടിലെത്താന്‍ ധൃതിയായിരിക്കും. വീട്ടില്‍ നമ്മളെയും കാത്ത് അമ്മയുണ്ടാക്കിയ പലഹാരങ്ങളുണ്ടാകും. പഴംപൊരിയും, ഓട്ടടയും, ഇലയടയും, ലൗലെറ്ററെന്ന വിളിപ്പ…
-
24 min
മുളക് ചമ്മന്തി, മുട്ടവറുത്തത്, അച്ചാര്‍; കൊതിപ്പിക്കും ലഞ്ച് ബോക്സ് രുചികള്‍ | Lunch box tastes
ലഞ്ച് ബോക്‌സില്‍ നിറയ്ക്കുന്നത് രുചികള്‍ മാത്രമല്ല ഓര്‍മ്മകള്‍ കൂടിയാണ്. വിശപ്പിന്റെയും പങ്കുവയ്ക്കലിന്റെയും കഥകള്‍ കൂടി ലഞ്ച് ബോക്‌സുകള്‍ക്ക് പറയാനുണ്ടാകും. ചിലര്‍ക്ക് മുളകും പുളി…
-
21 min
ഏഷ്യാഡ് കഴിച്ചിട്ടുണ്ടോ നിങ്ങൾ? | Kappa & Tapioca
മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട കിഴങ്ങുവര്‍ഗമാണ് കപ്പ, കപ്പയും മീന്‍കറിയും കപ്പയും ബീഫും കപ്പബിരിയാണി പോര്‍ക്കും കപ്പയും അങ്ങനെ പല അവതാരങ്ങളെടുത്ത് കപ്പ നമ്മുടെ തീന്‍മേശകളിലേക്ക് എ…
-
29 min
പൊടിച്ചിട്ട ലഡുവോ കുഴച്ചടിക്കാന്‍ പഴമോ? പുട്ടിന് ബെസ്റ്റേത് | Puttu Varities in Kerala
പുട്ടും കടലക്കറിയും, പുട്ടും പഴവും പപ്പടവും ഒക്കെ പുട്ടിന്റെ ജനകീയമായ കോമ്പിനേഷനുകളാണ്. എന്നാല്‍ പുട്ടിനൊപ്പം ലഡു കഴിക്കുന്നവരും ഉണ്ട്. പുട്ടിന്റെ ബെസ്റ്റ് കോമ്പിനേഷനുകളും പുട്ട് ഓ…
-
15 min
എന്താണ് പൊറോട്ടയുടെ ബെസ്റ്റ് കോമ്പോ? | CHAT MASALA | Porotta
മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് പൊറോട്ട. പൊറോട്ടയും ബീഫും, പൊറോട്ടയും മത്തിക്കറിയും അങ്ങനെ പൊറോട്ടയ്ക്ക് ഒപ്പമുള്ള കോമ്പിനേഷനുകള്‍ പലതാണ്. നല്ല ചൂടുള്ള പൊറ…